അഡ്ലയ്ഡ് ടെസ്റ്റ്; ഓസീസ് വിയര്‍ക്കും; ഇന്ത്യക്ക് വിജയപ്രതീക്ഷ

By അഞ്ജു നവനിപ്പാടത്ത്‌.09 12 2018

imran-azhar


അഡ്ലെയ്ഡ്: അഡ്ലയ്ഡ് ടെസ്റ്റില്‍ ഇന്ത്യ വിജയക്കുതിപ്പിലേക്ക്. ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുമ്പോള്‍ 323 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയിലാണ്. അവസാന ദിവസം ഓസ്ട്രേലിയക്ക് വിജയത്തിലേക്ക് വേണ്ടത് 219 റണ്‍സാണ്. ഇന്ത്യക്ക് കുറിക്കേയണ്ടത് ആറു വിക്കറ്റും.അവസാന ദിനമായ നാളെ ആറ് വിക്കറ്റും ഇന്ത്യ വീഴ്ത്താനാണ് സാധ്യത.

 

ഷോണ്‍ മാര്‍ഷിലും ആദ്യ ഇന്നിങ്സില്‍ 72 റണ്‍സടിച്ച ട്രാവിസ് ഹെഡിലുമാണ് ഓസീസിന്റെ പ്രതീക്ഷ. 92 പന്തില്‍ 31 റണ്‍സുമായി മാര്‍ഷും 37 പന്തില്‍ 11 റണ്‍സോടെ ഹെഡുമാണ് ക്രീസില്‍. ആരോണ്‍ ഫിഞ്ച് (11), മാര്‍ക്ക്സ ഹാരിസ് (26), ഉസ്മാന്‍ ഖ്വാജ (8), ഹാന്‍ഡ്സ്‌കോമ്പ് (14) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടപ്പെട്ടത്. രാഹനെയും പുജാരയും നാലാം വിക്കറ്റില്‍ ചേര്‍ത്ത 87 റണ്‍സാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ നട്ടെല്ല്. അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം നേടി.

സ്‌കോര്‍: ഇന്ത്യ-250 & 307, ഓസ്ട്രേലിയ-235, 104/4.

 

OTHER SECTIONS