നിധാഹാസ് ട്രോഫി;ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

By Anju N P.14 Mar, 2018

imran-azhar

 

ന്യൂഡല്‍ഹി: നിധാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ നേരിടും . ഫൈനല്‍ ലക്ഷ്യമിട്ടായിരിക്കും രോഹിത് ശര്‍മ ടീം ഇന്ത്യയുടെ ഇന്നത്തെ പ്രകടനം. ഇതേ വരെ ട്വന്റി20യില്‍ ബംഗ്ലാദേശിന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

 

ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് തോറ്റ ഇന്ത്യ തുടര്‍ന്നുള്ള രണ്ടു കളികളും ജയിച്ച് ഫൈനല്‍ ലക്ഷ്യം കണ്ടിരിക്കുകയാണ്. ഇന്നത്തെ കളിയിലും വിജയം ആവര്‍ത്തിച്ചാല്‍ ആ ആത്മവിശ്വാസത്തില്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം.

 


മത്സരം നടക്കുന്ന കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ കളിച്ച പത്ത് മത്സരങ്ങളിലും എട്ടിലും ഇന്ത്യക്കായിരുന്നു വിജയം. ലങ്കക്കെതിരെ വിജയം നേടിയ ബംഗ്ലാദേശ് അത്ര എളുപ്പത്തില്‍ കീഴടക്കാന്‍ പറ്റുന്ന ടീമല്ല എന്നതുറപ്പാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിങിലെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ ഒരു പ്രധാന പ്രശ്‌നം. പേസ് ബൗളര്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ നാലു വിക്കറ്റ് പ്രകടനവും മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക് എന്നിവരുടെ ശാന്തമായ ബാറ്റിങ്ങുമാണ് ഇന്ത്യക്ക് ഉജ്വല വിജയം സമ്മാനിച്ചത്.

 

ഋഷഭ് പന്തിന് പകരം കെ.എല്‍.രാഹുലിനെ ഇറക്കി കൊണ്ടാണ് ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തിലും ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവില്ലെന്നാണ് സൂചന

OTHER SECTIONS