കുൽദീപ് യാദവിന് 6 വിക്കറ്റ്; കരിയറിലെ മികച്ച പ്രകടനം

By Sooraj S.12 Jul, 2018

imran-azhar

 

 

നോട്ടിംഗ്ഹാമിലെ ട്രെൻഡ്‌ ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 269 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ വിരാട് കോലിയുടെ തീരുമാനം ശരി വെയ്ക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. 49.5 ഓവറിൽ 268 റണ്സെടുത്ത് പുറത്താകുകയായിരുന്നു ഇംഗ്ലണ്ട്. ബെൻ സ്റ്റോക്സിന്റെയും ജോസ് ബട്ട്ലറുടെയും കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. സ്റ്റോക്സ് 50 റൺസും ബട്ട്ലർ 53 റൺസുമെടുത്തു. ജോ റൂട്ട് 3 റൺസെടുത്ത് അതിവേഗം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യൻ നിരയിൽ കുൽദീപ് യാദവ് അസാമാന്യ പ്രകടനമാണ് കാഴ്ച്ചവെച്ചത്. 10 ഓവറിൽ നിന്നും വെറും 25 റൺസ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റുകളാണ്‌ യാദവ് നേടിയത്. കുൽദീപിന് പുറമെ ഉമേഷ് യാദവ് 2 വിക്കറ്റും യുസ്വേന്ദ്ര ചഹൽ 1 വിക്കറ്റും നേടി.