ലോർഡ്‌സിൽ വില്ലനായി മഴ; ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് വൈകും

By Sooraj S.09 Aug, 2018

imran-azhar

 

 

ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ലോർഡ്‌സിൽ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കാനിരുന്ന മത്സരം മഴ കാരണം നീളുകയാണ്. ആദ്യ മത്സരത്തിൽ ജയം നഷ്ടമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിൽ നിരവധി മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങുന്നത്. എന്ത് വിലകൊടുത്തും രണ്ടാം മത്സരം നേടാനാണ് ഇന്ത്യയുടെ ശ്രമം. 10 മണിക്ക് നടക്കാനിരുന്ന മത്സരം കനത്ത മഴ കാരണം ടോസ് പോലും ഇടാൻ കഴിയാതെ നിർത്തിവെക്കുകയായിരുന്നു. കനത്ത മഴ ശമിക്കുന്നതോടെ മത്സരം പുനരാരംഭിക്കും.

OTHER SECTIONS