മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്; ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു

By Web Desk.24 02 2021

imran-azhar

 


അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു.

 

ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറ ഇടംപിടിച്ചു. കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദറും തിരിച്ചെത്തി.



ഇംഗ്ലണ്ട് ടീമില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍‌സ്റ്റോ, സാക്ക് ക്രൗളി എന്നിവര്‍ തിരിച്ചെത്തി.

 

ഇന്ത്യയുടെ മൂന്നാം പിങ്ക് ടെസ്റ്റാണിത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെതിരേ വന്‍ ജയം നേടി. എന്നാല്‍, ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 36 റണ്‍സിന് പുറത്തായി.

 

 

 

OTHER SECTIONS