By web desk.05 07 2022
എഡ്ജ്ബാസ്റ്റണ്:ഇന്ത്യയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇംഗ്ലണ്ട്.ഇന്ത്യ 378 റണ്‍സ് ആണ് സ്വന്തമാക്കിയിട്ടുള്ളത്.നാലാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 259 റണ്‍സെടുത്തു.ഇംഗ്ലണ്ടിന്റെ ബാറ്റര്‍മാര്‍ മികച്ച തുടക്കമാണ് കാഴ്ചവെച്ചത്.
അര്‍ധസെഞ്ചുറി നേടി ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്.ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടരെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും റൂട്ടും ബെയര്‍സ്റ്റോയുമാണ് രക്ഷകരായത്. ഓപ്പണര്‍മാരായ സാക് ക്രോളി, അലക്സ് ലീസ്, ഒലി പോപ്പ് എന്നിവരുടെ വിക്കറ്റുകളാണ് നിലംപൊത്തിയത്.
378 റണ്‍സ് വിജയലക്ഷ്യവുമായാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയത്.ഓപ്പണര്‍മാരായ സാക് ക്രോളിയും അലക്സ് ലീസും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.ആക്രമിച്ച് കളിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇംഗ്ലണ്ടിന് മികച്ച അടിത്തറ സമ്മാനിച്ചു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും നായകന് ബുംറയ്ക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല.അവസാനം ബുംറ തന്നെ ആ കൂട്ടുകെട്ട് പൊളിച്ചു.
76 പന്തുകളില്‍ നിന്ന് 46 റണ്‍സെടുത്ത സാക് ക്രോളിയെ ഒരു ഇന്‍സ്വിങ്ങറിലൂടെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന ഒലി പോപ്പിനും പിടിച്ചുനില്‍ക്കാനായില്ല. റണ്‍സെടുക്കുംമുന്‍പ് താരത്തെ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ച് ബുംറ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.എന്നാല്‍ മറുവശത്ത് അനായാസം ബാറ്റിങ് തുടര്‍ന്ന ലീസ് അര്‍ധസെഞ്ചുറി നേടി.
എന്നാല്‍ അനാവശ്യ റണ്ണിന് ശ്രമിച്ച ലീസിനെ മുഹമ്മദ് ഷമി റണ്‍ ഔട്ടാക്കി.നോണ്‍ സ്ട്രൈക്കറായി നിന്ന ജോ റൂട്ടിന്റെ അനാവശ്യമായ ഓട്ടമാണ് ലീസ് പുറത്താകാന്‍ കാരണമായത്.65 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയുടെ സഹായത്തോടെ 56 റണ്‍സെടുത്ത ശേഷമാണ് ലീസ് പുറത്തായത്. ഇതോടെ ഇംഗ്ലണ്ട് വിക്കറ്റില്ലാതെ 107 എന്ന സ്കോറില്‍ നിന്ന് മൂന്നിന് 109 എന്ന സ്കോറിലേക്കെത്തിച്ചു. പിന്നീട് ക്രീസിലൊന്നിച്ച ജോ റൂട്ട്-ജോണി ബെയര്‍സ്റ്റോ സഖ്യം ടീം സ്കോര്‍ 200 കടത്തി.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 245 റണ്‍സിന് ഓള് ഔട്ടായി.രണ്ടാം ഇന്നിങ്സില്‍ 66 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അര്‍ധസെഞ്ചുറി നേടിയ ഋഷഭ് പന്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സുമായാണ് നാലാം ദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്.
ടീം സ്കോര്‍ 153-ല്‍ നില്‍ക്കേ ഇന്ത്യയ്ക്ക് പൂജാരയെ നഷ്ടമായി.168 പന്തുകളില്‍ നിന്ന് 66 റണ്‍സെടുത്ത പൂജാരയെ സ്റ്റ്യുവര്‍ട്ട് ബ്രോഡ് അലക്സ് ലീസിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ പന്ത് അര്‍ധസെഞ്ചുറി നേടി. പൂജാരയ്ക്ക് പകരം വന്ന ശ്രേയസ്സ് അയ്യര്‍ രണ്ടാം ഇന്നിങ്സിലും നിരാശപ്പെടുത്തി. . 19 റണ്‍സെടുത്ത ശ്രേയസ്സിനെ മാത്യു പോട്ടിസ് ജെയിംസ് ആന്‍ഡേഴ്സണിന്റെ കൈയ്യിലെത്തിച്ചു.
ശ്രേയസിന് പിന്നാലെ അനാവശ്യ ഷോട്ട് കളിച്ച് ഋഷഭ് പന്തും പുറത്തായി. 57 റണ്‍സെടുത്ത താരത്തെ ജാക്ക് ലീച്ച് ജോ റൂട്ടിന്റെ കൈയ്യിലെത്തിച്ചു.പിന്നാലെ ക്രീസിലൊന്നിച്ച രവീന്ദ്ര ജഡേജയും ശാര്‍ദുല്‍ ഠാക്കൂറും ഒന്നിച്ചെങ്കിലും വലിയ കൂട്ടുകെട്ട് പിറന്നില്ല. വെറും നാല് റണ്‍സെടുത്ത ശാര്‍ദുലിനെ പോട്സ് സാക്ക് ക്രോളിയുടെ കൈയ്യിലെത്തിച്ചു.23 റണ്‍സെടുത്ത ജഡേജയെ മടക്കിയ സ്റ്റോക്സ് മുഹമ്മദ് ഷമി (13), ജസ്പ്രീത് ബുംറ (7) എന്നിവരെയും മടക്കി ഇന്ത്യന്‍ ഇന്നിങ്സിന് തിരശ്ശീലയിട്ടു.