ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച

By Sooraj S.12 Jul, 2018

imran-azhar

 

 

നോട്ടിംഗ്ഹാമിലെ ട്രെൻഡ്‌ ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. 20 ഓവറുകൾ പിന്നിടുമ്പോൾ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകൾ നഷ്ടമായി. 22.0 ഓവറിൽ വെറും 111 റൺസ് നേടാൻ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. ഓപ്പണിങ് ബാറ്റ്സ്മാൻമാരായ ജേസൺ റോയിയും ജോണി ബാരിസ്റ്റോയും 35 പന്തിൽ നിന്നും 38 റൺസെടുത്ത് പുറത്തായി. ബാറ്റിങ്ങിൽ താളം കണ്ടെത്തി വരുന്നതിനിടയിലായിരുന്നു ഇവരുടെ വിക്കറ്റുകൾ നഷ്ടമായത്. സ്പിൻ ബൗളറായ കുൽദീപ് യാദവ് 3 വിക്കറ്റുകളാണ്‌ നേടിയത്. ലെഗ് സ്പിന്നറായ ചഹൽ 1 വിക്കറ്റും നേടി. അതെ സമയം ക്യാപ്റ്റൻ ഇയാൻ മോർഗനും ജോ റൂട്ടിനും ടീമിന് വേണ്ടി കാര്യമായി സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കോലിയുടെ തീരുമാനം ശെരി വെയ്ക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.