അര്‍ദ്ധ സെഞ്ചുറിയുമായി ബേണ്‍സും ഹമീദും; ഇംഗ്ലണ്ടിന് 42 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

By RK.26 08 2021

imran-azhar

 

 

ലീഡ്സ്: ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ വെറും 78 റണ്‍സിന് എറിഞ്ഞിട്ട ഇംഗ്ലണ്ട്, കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് 42 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി.

 

അര്‍ധ സെഞ്ചുറിയുമായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും തിളങ്ങി. 125 പന്തില്‍ നിന്ന് 52 റണ്‍സുമായി ബേണ്‍സും 130 പന്തില്‍ നിന്ന് 58 റണ്‍സുമായി ഹമീദും ക്രീസിലുണ്ട്.

 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 40.4 ഓവറില്‍ 78 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത് രണ്ടു പേര്‍ മാത്രമാണ്.

 

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍ ജെയിംസ് ആന്‍ഡേഴ്സനും ക്രെയ്ഗ് ഓവര്‍ടണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഒലെ റോബിന്‍സണും സാം കറനും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. എട്ട് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങിയാണ് ആന്‍ഡേഴ്സന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.

 

 

 

 

 

 

 

 

 

OTHER SECTIONS