മൂന്നാം ടി20; ന്യൂസിലന്‍ഡ് കുതിക്കുന്നു

By anju.10 02 2019

imran-azhar

 


ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡ് കുതിക്കുന്നു. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ തകര്‍ച്ചയാണ് നേരിടുന്നത്. ഓപണര്‍മാരായ ടിം സൈഫേര്‍ട്ടും കോളിന്‍ മണ്‍റോയും 80 റണ്‍സ് ടീനിന് നേടിക്കൊടുത്തു. എന്നാല്‍ 8ാം ഓവറില്‍ ടിം കുല്‍ദീപിന്റെ പന്തില്‍ ഇവര്‍ പുറത്താവുകയായിരുന്നു.

 


തുടര്‍ന്ന് കെയിന്‍ വില്യംസണും കോളിനും ചേര്‍ന്ന് 27 സ്‌കോര്‍ പടുത്തുയര്‍ത്തി. 40 പന്തില്‍ കോളിന്‍ മണ്‍റോ 72 റണ്‍സെടുത്തു. ടിം സൈഫേര്‍ട്ടള 25 പന്തില്‍ 43 റണ്‍സെടുത്തു. ഒടുവില്‍ വിവരം കിട്ടുേമ്പാള്‍ 18ഓവറില്‍ നാല് വിക്കറ്റുകള്‍ നഷ്ടത്തില്‍ കിവികള്‍ 196 റണ്‍സെടുത്തിട്ടുണ്ട്.


ആദ്യ രണ്ട് മത്സരങ്ങളിലെ ടീമില്‍ മാറ്റം വരുത്തിയാണ് ഇന്ന് സന്ദര്‍ശകര്‍ കളിക്കാനിറങ്ങിയത്. ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തി സുസ്വേന്ദ്ര ചാഹലിനെ പുറത്താക്കി. ന്യൂസിലന്‍ഡ് ടീമില്‍ ബ്ലെയര്‍ ടിക്‌നര്‍ ഇന്ന് അരങ്ങേറ്റ മത്സരം കളിക്കുന്നുണ്ട്.

 

 

OTHER SECTIONS