ന്യൂസീലാന്‍ഡിന് മൂന്നു വിക്കറ്റ് നഷ്ടം; ലാഥത്തെ പുറത്താക്കി അശ്വിന്‍

By RK.29 11 2021

imran-azhar

 

കാണ്‍പുര്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ടോം ലാഥത്തിന്റെ വിക്കറ്റാണ് ഒടുവില്‍ നഷ്ടമായത്. അര്‍ധസെഞ്ചുറി നേടിയ ശേഷമാണ് ടോം ലാഥ പുറത്തായത്.

 

ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് മികച്ച തുടക്കമാണ് ടോം ലാഥവും നൈറ്റവാച്ച്മാന്‍ വില്‍ സോമര്‍വില്ലെയും ചേര്‍ന്ന് നല്‍കിയത്. ഉച്ചഭക്ഷണത്തിന് പിരിയുന്നതുവരെ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും 76 റണ്‍സാണ് നേടിയത്.

 

ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ പന്തില്‍ തന്നെ സോമര്‍വില്ലെ പുറത്തായി. 36 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവ് ശുഭ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. സോമര്‍വില്ലെയ്ക്ക് പകരം നായകന്‍ കെയ്ന്‍ വില്യംസണ്‍ ക്രീസിലെത്തി.

 

വില്യംസണെ കൂട്ടുപിടിച്ച് ലാഥം ടീം സ്‌കോര്‍ 100 കടത്തി. ഒപ്പം രണ്ടാം ഇന്നിങ്സിലും ലാഥം അര്‍ധസെഞ്ചുറി നേടി. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയശേഷം ലാഥത്തിന് പിടിച്ചുനില്‍ക്കാനായില്ല. 146 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത ലാഥത്തിന്റെ വിക്കറ്റ് അശ്വിന്‍ പിഴുതു. ഇതോടെയാണ് കിവീസ് പതറിയത്.

 

 

OTHER SECTIONS