കിവീസ് 296 റണ്‍സിന് പുറത്ത്; മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 14 റണ്‍സെന്ന നിലയില്‍

By vidya.27 11 2021

imran-azhar

 

കാണ്‍പുര്‍: ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരേ മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയില്‍.നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ കിവീസിനെ 296 റണ്‍സിന് പുറത്താക്കി ഇന്ത്യ 49 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു.

 

ഒരു റണ്ണെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കിപ്പോള്‍ 63 റണ്‍സ് ലീഡായി.അഞ്ചു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ് കിവീസിനെ തകര്‍ത്തത്.

 

62 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും മികച്ച പ്രകടനം പുറത്തെടുത്തു.ഓപ്പണിങ് വിക്കറ്റില്‍ 151 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കിവീസിനെതിരേ മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.

 

OTHER SECTIONS