ആദ്യ ദിനം ഇന്ത്യ നാലിന് 221 റണ്‍സ്; മായങ്കിന് സെഞ്ച്വറി

By RK.03 12 2021

imran-azhar


മുംബൈ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയില്‍.

 

നാലാം ടെസ്റ്റ് സെഞ്ച്വറി നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ആദ്യ ദിനം ഇന്ത്യയ്ക്കായി തിളങ്ങിയത്. 246 പന്തുകള്‍ നേരിട്ട മായങ്ക് നാലു സിക്സും 14 ഫോറുമടക്കം 120 റണ്‍സുമായി ക്രീസിലുണ്ട്. വൃദ്ധിമാന്‍ സാഹയാണ് (25*) മായങ്കിനൊപ്പം ക്രീസില്‍. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 61 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.

 

ഇന്ത്യന്‍ ഇന്നിങ്സില്‍ വീണ നാലു വിക്കറ്റുകളും സ്വന്തമാക്കിയത് അജാസ് പട്ടേലാണ്.

 

മഴ കാരണം ഔട്ട്ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്ന് വൈകിയാണ് ആദ്യ ദിനത്തിലെ മത്സരം ആരംഭിച്ചത്. 70 ഓവറുകള്‍ മാത്രമാണ് ആദ്യ ദിനം ബൗള്‍ ചെയ്യാനായത്.

 

 

OTHER SECTIONS