അണ്ടർ 19 ലോകകപ്പ്: യശസ്വി ജെയ്‌സ്വാളിന് സെഞ്ചുറി, പാക്കിസ്ഥാനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ ഫൈനലിൽ

By Sooraj Surendran.04 02 2020

imran-azhar

 

 

പോച്ചെഫ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ പാക്കിസ്ഥാനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ ഫൈനലിൽ. പാക്കിസ്ഥാൻ ഉയർത്തിയ 173 റൺസിന്റെ ദുർബലമായ വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെയാണ് ഇന്ത്യ മറികടന്നത്. 113 പന്തിൽ 8 ബൗണ്ടറിയും 4 സിക്സറുമടക്കം 105 റൺസ് നേടിയ യശസ്വി ജെയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ദിവ്യാംന്‍ഷ് സക്‌സേന ജെയ്‌സ്വാളിന് മികച്ച പിന്തുണ നൽകി. 99 പന്തിൽ 6 ബൗണ്ടറിയടക്കം 59 റൺസാണ് സക്‌സേന നേടിയത്.

 

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത ഓവർ പൂർത്തിയാക്കാനാകാതെ 43.1 ഓവറിൽ 172 റൺസിന് പുറത്താകുകയായിരുന്നു.ഹൈഡർ അലി (56), റോഹൈൽ നാസിർ (62) എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളാണ് പാക്കിസ്ഥാന്റെ സ്‌കോർ 172 റൺസിൽ എത്തിച്ചത്. ബൗളിങ്ങിൽ ഇന്ത്യക്കായി സുശാന്ത് മിശ്ര 3 വിക്കറ്റും, രവി ബിനോയ്, കാർത്തിക് ത്യാഗി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

 

OTHER SECTIONS