ഇന്ത്യന്‍ തല്ലുമാല, വെടിക്കെട്ട് പ്രകടനം; ദക്ഷിണാഫ്രിക്കയ്ക്ക് 238 റണ്‍സ് വിജയലക്ഷ്യം!

By Web Desk.02 10 2022

imran-azhar

 


ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 238 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോലി എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

 

ഇന്ത്യയ്ക്കായി രോഹിത് ശര്‍മ - കെ.എല്‍ രാഹുല്‍ ഓപ്പണിങ് സഖ്യം 59 പന്തില്‍ നിന്ന് 96 റണ്‍സ് അടിച്ചുകൂട്ടി. 37 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 43 റണ്‍സെടുത്ത രോഹിത്തിനെ മഹാരാജ് പുറത്താക്കി. പിന്നാലെ രാഹുലിനെയും മഹാരാജ് വീഴ്ത്തി. പുറത്താവുമ്പോള്‍ 28 പന്തില്‍ നിന്ന് നാല് സിക്സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്ത് തകര്‍പ്പന്‍ ഫോമിലായിരുന്നു രാഹുല്‍.

 

രോഹിത്തും രാഹുലും പുറത്തായ ശേഷം എത്തിയ സൂര്യകുമാര്‍ യാദവ് വെടിക്കെട്ടാണ് നടത്തിയത്. 18 പന്തില്‍ നിന്ന് 50 തികച്ച സുര്യ വെറും 22 പന്തില്‍ നിന്ന് അഞ്ച് സിക്സും അഞ്ച് ഫോറുമടക്കം 61 റണ്‍സെടുത്ത് റണ്ണൗട്ടായി.

 

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ - വിരാട് കോലി സഖ്യം ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ വെള്ളംകുടിപ്പിച്ചു. 17.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു.

 

കേശവ് മഹാരാജ് ഒഴികെയുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തിളങ്ങിയില്ല.

 

 

 

 

 

 

 

OTHER SECTIONS