രണ്ടു ദിവസം, എട്ടു വിക്കറ്റ്; പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് വെറും 111 റണ്‍സ്!

By RK.14 01 2022

imran-azhar


ന്യൂലാന്‍ഡ്സ്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരവും പരമ്പരയും സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് വെറും 111 റണ്‍സ് മാത്രം. രണ്ട് ദിവസം ബാക്കി നില്‍ക്കെ എട്ട് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്കുണ്ട്.

 

ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി നല്‍കാനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 16(22), നായകന്‍ ഡീന്‍ എള്‍ഗാര്‍ 30(96) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍. ഷമിയും ബുംറയുമാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്. 48 റണ്‍സുമായി കീഗന്‍ പീറ്റേഴ്സന്‍ ക്രീസിലുണ്ട്.

 

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 198 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിങ്‌സിലെ 13 റണ്‍സിന്റെ ലീഡ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യ 212 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍വച്ചത്.

 

ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയ്ക്ക് രക്ഷകനായത്. 139 പന്തില്‍ ആറു ഫോറും നാല് സിക്‌സും സഹിതം 100 റണ്‍സോടെ ഋഷഭ് പുറത്താകാതെ നിന്നു.

 

 

OTHER SECTIONS