ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് ആദ്യ പന്തില്‍ പൃഥ്വി ഷായെ നഷ്ടമായി

By Web Desk.25 07 2021

imran-azhar

 


കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി-20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ട്വന്റി-20യില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായാണ് പുറത്തായത്. നേരിട്ട ആദ്യ പന്തില്‍തന്നെ പൃഥ്വി ഷായെ ദുഷ്മന്ത ചമീര വിക്കറ്റ് കീപ്പര്‍ മിനോദ് ഭാനുകയുടെ കൈയിലെത്തിക്കുകയായിരുന്നു.

 

ക്യാപ്റ്റന്‍ ശിഖര്‍ ധവാനും മലയാളി താരം സഞ്ജു സാംസണുമാണ് ക്രീസില്‍.

 

ഏകദിന ടീമില്‍ നിന്ന് നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. പൃഥ്വി ഷായ്ക്കൊപ്പം വരുണ്‍ ചക്രവര്‍ത്തിയും ട്വന്റി-20യില്‍ അരങ്ങേറ്റം കുറിച്ചു. മൂന്നു ട്വന്റി-20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

 

 

 

 

 

OTHER SECTIONS