വെടിക്കെട്ട് പ്രകടനവുമായി പൃഥിഷാ; ഇന്ത്യക്ക് 80 റണ്‍സ് നേട്ടം.

By anju.13 10 2018

imran-azhar

 

ഹൈദരാബാദ്:രണ്ടാം ടെസ്റ്റ് ഇന്നിങ്‌സിനിടെ യുവതാരം പൃഥ്വി ഷായുടെ വെടിക്കെട്ട് പ്രകടനം. കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ ഷായുടെ പ്രകടനത്തില്‍ ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് നേട്ടം.

 

42 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന പൃഥ്വി ഷായുടെ എട്ട് ഫോറും ഒരു സിക്‌സും സഹിതം നേടി.ഷായുടെ വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എടുത്തിട്ടുണ്ട്. 32 പന്തില്‍ ഒമ്പതു റണ്‍സുമായി പൂജാരയാണ് പൃഥ്വിയ്‌ക്കൊപ്പം ക്രീസില്‍. ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 25 പന്തില്‍ നാല് റണ്‍സ് മാത്രം നേടിയ രാഹുലിനെ ഹോള്‍ഡര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.


നേരത്തെ സെഞ്ചുറി നേടിയ ചേസിന്റെ മികവില്‍ വിന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 311 റണ്‍സ് നേടിയിരുന്നു. ഏഴു വിക്കറ്റിന് 295 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിന് 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു.


നേരത്തെ വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 311 റണ്‍സിന് പുറത്തായിരുന്നു. ഏഴു വിക്കറ്റിന് 295 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിന് 16 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാമായുള്ളു.

 

189 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് ചേസ് 106 റണ്‍സെടുത്തത്. ചേസിനെ കൂടാതെ നായകന്‍ ഹോള്‍ഡറും വിന്‍ഡീസിനായി അര്‍ധ സെഞ്ച്വറി നേടി. 92 പന്തില്‍ ആറ് ബൗണ്ടറി സഹിതമാണ് ഹോള്‍ഡര്‍ 52 റണ്‍സെടുത്തത്. 36 റണ്‍സെടുത്ത ഹോപ്പും 30 റണ്‍സെടുത്ത ഡോവ്‌റിച്ചുമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

 

OTHER SECTIONS