ഇന്ത്യയുടെ പടയോട്ടം! 59 റണ്‍സ് വിജയം, പരമ്പര സ്വന്തം

By Web Desk.07 08 2022

imran-azhar


ഫോര്‍ട്ട് ലോഡര്‍ഹില്‍: വെസ്റ്റിന്‍ഡീസിനെതിരെ യുഎസിലെ ഫോര്‍ട്ട് ലോഡര്‍ഹില്ലില്‍ നടന്ന നാലാം ട്വന്റി20യില്‍ ഇന്ത്യ വിന്‍ഡീസീനെ 59 റണ്‍സിനു തോല്‍പിച്ചു. 5 മത്സര പരമ്പരയില്‍ ഇതോടെ ഇന്ത്യയ്ക്ക് 31 ലീഡായി. പരമ്പരയിലെ 5ാം മത്സരം ഇതേ വേദിയില്‍ ഇന്നു നടക്കും. ഇന്ത്യന്‍ സമയം രാത്രി 8 മുതലാണ് മത്സരം.

 

സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 5ന് 191, വിന്‍ഡീസ് 19.1 ഓവറില്‍ 132ന് ഓള്‍ഔട്ട്. 17 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്ത ആവേശ് ഖാനാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

 

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതല്‍ ഒടുക്കം വരെ ഒരുപോലെ കളിക്കാനായി. രോഹിത് ശര്‍മ (16 പന്തില്‍ 33) സൂര്യകുമാര്‍ യാദവ് (14 പന്തില്‍ 24) എന്നിവര്‍ മികച്ച തുടക്കം നല്‍കി.

 

ഋഷഭ് പന്തും (31 പന്തില്‍ 44) സഞ്ജു സാംസണും (23 പന്തില്‍ 30) ആണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ മറ്റു ടോപ്‌സ്‌കോറര്‍മാര്‍. അക്ഷര്‍ പട്ടേല്‍ 8 പന്തില്‍ 20 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ നടത്തിയ പ്രകടനം ഇന്ത്യന്‍ സ്‌കോര്‍ 190 കടത്തി.

 

മറുപടി ബാറ്റിങ്ങില്‍ ഒരു ഘട്ടത്തിലും വിന്‍ഡീസിനെ ഇന്ത്യന്‍ ബോളര്‍മാര്‍ പിടിച്ചുകെട്ടി. അര്‍ഷ്ദീപ് സിങ് (3.1 ഓവറില്‍ 12 റണ്‍സ് വഴങ്ങി 3 വിക്കറ്റ്) ആവേശ് ഖാന്‍ (17 റണ്‍സിനു 2 വിക്കറ്റ്), അക്ഷര്‍ പട്ടേല്‍ (48 റണ്‍സിനു 2 വിക്കറ്റ്), രവി ബിഷ്‌ണോയി (27 റണ്‍സിനു 2 വിക്കറ്റ്) എന്നിവര്‍ക്കെല്ലാം തിളങ്ങാന്‍ സാധിച്ചു. 3 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്തു ഭുവനേശ്വര്‍ കുമാറും വെസ്റ്റിന്‍ഡീസിനെ വരിഞ്ഞുമുറുക്കി.

 

 

OTHER SECTIONS