ഉദ്യോഗസ്ഥരോട് മോശം പെരുമാറ്റം; ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തെ ബിസിസിഐ തിരിച്ചുവിളിച്ചു

By Sooraj Surendran .14 08 2019

imran-azhar

 

 

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തെ ബിസിസിഐ തിരിച്ചുവിളിച്ചു. ഇന്ത്യ വെസ്റ്റിൻഡീസ് പര്യടനം നടത്തുന്നതിനാൽ വിൻഡീസിലാണ് സുനില്‍ സുബ്രമണ്യം ഇപ്പോൾ. എത്രയും വേഗം ഇന്ത്യയിൽ തിരിച്ചെത്താനാണ് ബിസിസിഐയുടെ നിർദേശം. ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് നടപടി.

 

നേരത്തെ ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനില്‍ പെര്‍ത്ത് ടെസ്റ്റിനിടെയും സുബ്രഹ്മണ്യത്തിനെതിരെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ആരോപണം ഉയര്‍ന്നിരുന്നു. നിലവിൽ ജലസംരക്ഷണത്തെ കുറിച്ച്, ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്ന പരസ്യത്തിന്റെ ചിത്രീകരണത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സുബ്രമണ്യത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു, എന്നാൽ തന്നെ ശല്യപ്പെടുത്തരുതെന്നായിരുന്നു സുനില്‍ സുബ്രഹ്മണ്യത്തിന്റെ മറുപടി. സംഭവത്തിൽ സർക്കാർ ബിസിസിഐയെ തൃപ്തി അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി ഇടപെട്ടു. സുബ്രമണ്യവുമായുള്ള കരാര്‍ നീട്ടേണ്ടെന്ന്, വിനോദ് റായി ബിസിസിഐക്ക് നിർദേശം നൽകി.

OTHER SECTIONS