കാര്യവട്ടത്ത് കോലിയെ കാത്ത് മറ്റൊരു നാഴികക്കല്ല്

By Sooraj Surendran .08 12 2019

imran-azhar

 

 

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് മാമാങ്കത്തിന് വീണ്ടും തിരിതെളിയുന്നു. വിൻഡീസിനെതിരെ നടക്കുന്ന ടി ട്വൻറി പരമ്പരയിൽ 94 റൺസുമായി വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ വിരാട് കോലിയെ കാത്ത് കാര്യവട്ടത്ത് മറ്റൊരു റെക്കോർഡ് ഒളിഞ്ഞിരിപ്പുണ്ട്. നാട്ടിൽ ടി ട്വൻറി ഫോർമാറ്റിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് 25 റൺസ് അകലെ കാര്യവട്ടത്ത് കോലിയെ കാത്തിരിക്കുന്നത്.

 

ഹൈദരാബാദിൽ 207 റൺസ് നേടി വിൻഡീസ് കോലിപ്പടയ്ക്ക് വെല്ലുവിളി ഉയർത്തിയെങ്കിലും 94 റൺസുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച് ജയത്തിലേക്ക് നയിക്കുകയായിരുന്നു കോലി. കാര്യവട്ടത്തും ജയം അവർത്തിക്കാനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് കോലി. മലയാളി ക്രിക്കറ്റ് പ്രേമികളുടെ ആരവങ്ങളും ആർപ്പുവിളികളും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിക്കും.

 

OTHER SECTIONS