പരമ്പര തൂത്തുവാരാൻ ഇന്ത്യ; ഇന്ത്യ വിൻഡീസ് ആദ്യ ഏകദിനം ഇന്ന്

By Sooraj Surendran.21 10 2018

imran-azhar

 

 

ഗുവാഹട്ടി: ഇന്ത്യ വിൻഡീസ് ആദ്യ ഏകദിനം ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നരക്കാണ് മത്സരം ആരംഭിക്കുക. ടെസ്റ്റ് പരമ്പരയിൽ നേടിയ തകർപ്പൻ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് താരങ്ങൾ. അതെ ജയം ഏകദിനത്തിലും നേടുക എന്നതാണ് ഇന്ത്യൻ താരങ്ങളുടെ ലക്ഷ്യം. ഇന്ത്യയുടെ ബൗളർമാർ മികച്ച ഫോമിലാണുള്ളത്. ടെസ്റ്റ് പരമ്പരകളിലെ വിജയത്തിന് വലിയ പങ്കാണ് ബൗളർമാർ വഹിച്ചത്. ബാറ്റ്സ്‌മാന്മാരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതേസമയം ഏകദിന പരമ്പര ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ്.

 

ഇന്ത്യൻ ടീം: വിരാട് കോലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, അമ്പാട്ടി റായ്ഡു, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷാമി, കെ ഖലീൽ അഹമ്മദ്

OTHER SECTIONS