വെസ്റ്റിൻഡീസിന് ബാറ്റിംഗ് തകർച്ച; 223 റൺസിനിടെ 6 വിക്കറ്റ് നഷ്ടമായി ലൈവ്

By Sooraj S.12 10 2018

imran-azhar

 

 

ഹൈദരാബാദ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിന് ബാറ്റിംഗ് തകർച്ച.223 റൺസിനിടെ വിൻഡീസിന് 6 വിക്കറ്റുകൾ നഷ്ടമായി. രണ്ടാം മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ ബൗളർമാർ വിൻഡീസ് താരങ്ങളെ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. പവൽ,ബ്രത്വയറ്റ്, ഹോപ്പ്, അംബ്റിസ്, ഹേത്മ്യേർ ഡോറിച്ച് എന്നിവരാണ് പുറത്തായത്. 64 റൺസുമായി റോസ്റ്റൻ, 21 റൺസുമായി ജേസൺ ഹോൾഡർ എന്നിവരാണ് ബാറ്റിംഗ് തുടരുന്നത്. സ്പിന്നർ കുൽദീപ് യാദവ് 3 വിക്കറ്റും, പേസ് ബൗളർ ഉമേഷ് യാദവ് 2 വിക്കറ്റും അശ്വിൻ ഒരു വിക്കറ്റും നേടി.