മത്സരം പുനരാരംഭിച്ചു; ഇന്ത്യ 47 ഓവറില്‍ 6ന് 259

By mathew.12 08 2019

imran-azhar

 

പോര്‍ട്ട് ഓഫ് സ്പെയിന്‍: മഴ മൂലം തടസപ്പെട്ട ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനം പുനരാരംഭിച്ചു. മികച്ച സ്‌കോറിലേക്ക് ഇന്ത്യ മുന്നേറുന്നതിനിടെയാണ് വില്ലനായി മഴ എത്തിയത്. ഇന്ത്യ 42.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സില്‍ നില്‍ക്കെയാണ് മഴയെത്തിയത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 47 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തിട്ടുണ്ട്.

മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സെഞ്ചുറി നേടി. 112 പന്തില്‍ നിന്നാണ് കോഹ്‌ലി സെഞ്ചുറി തികച്ചത്. കോഹ്‌ലിയുടെ ഏകദിന കരിയറിലെ 42-ാം സെഞ്ചുറിയാണിത്. 125 പന്തില്‍ ഒരു സിക്സും 14 ബൗണ്ടറിയുമുള്‍പെടെ 120 റണ്‍സെടുത്ത കോഹ്‌ലിയെ കാര്‍ലോസ് ബ്രാത്വെയ്റ്റാണ് പുറത്താക്കിയത്.

ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (2), രോഹിത് ശര്‍മ (18), ഋഷഭ് പന്ത് (20), ശ്രേയസ് അയ്യര്‍ (71), കേദാര്‍ ജാദവുമാണ് (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രവീന്ദ്ര ജഡേജയും (3), ഭുവനേശ്വര്‍ കുമാറുമാണ് ക്രീസില്‍.

 

 

OTHER SECTIONS