കാര്യവട്ടം ഒരുങ്ങി; ഇന്ത്യ-വിന്‍ഡീസ് രണ്ടാം ട്വന്റി-20 ഇന്ന്

By online desk.08 12 2019

imran-azhar


തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ രണ്ടാാം മത്സരം ഇന്ന്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ് മത്സരം. സഞ്ജു.വി.സാംസണ്‍ ഇന്നത്തെ മത്സരത്തിനിറങ്ങുമോ എന്നറിയാന്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരത്തിനിറങ്ങുന്നത്.

 

പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിന്റെ 207 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പ്രത്യേക വിമാനത്തിലാണ് ഇരുടീമുകളും ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കളിക്കാര്‍ക്ക് ഉജ്വല സ്വീകരണം നല്‍കി. നൂറുകണക്കിന് ആരാധകരാണ് താരങ്ങളെ കാണാനായി തടിച്ചുകൂടിയത്. കോവളം റാവിസ് ഹോട്ടലിലാണ് ഇരു ടീമുകളും താമസിക്കുന്നത്.

 


മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍, വിന്‍ഡീസിന് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. ജാസണ്‍ ഹോള്‍ഡറും ഷെല്‍ഡണ്‍ കോട്രാലും കെസ്രിക്ക് വില്യംസും ഉള്‍പ്പെട്ട ബൗളിങ് നിര പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നാല്‍ മാത്രമേ വിന്‍ഡീസിന് ആശ്വസിക്കാന്‍ വകയുള്ളൂ.

OTHER SECTIONS