ത്രിരാഷ്ട്ര വനിതാ ട്വന്റി-20 ക്രിക്കറ്റ് ഇന്ത്യക്ക് ജയം

By online desk .08 02 2020

imran-azhar

 

മെല്‍ബണ്‍: ത്രിരാഷ്ട്ര വനിതാ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്ത്യന്‍ ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയുടെയും (55) ഷഫാലി വര്‍മയുടെയും (49) ബാറ്റിങ് മികവില്‍. ഇന്ത്യ ഏഴ് വിക്കറ്റിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ചിന് 173; ഇന്ത്യ 19.4 ഓവറില്‍ മൂന്നിന് 177 എന്നിങ്ങനെയാണ് പോയിന്റ് നില.

 

ടോസ് നഷ്ടത്തില്‍ ബാറ്റിങ് ആരംഭിച്ച ഓസീസ് ആഷ്ലി ഗാര്‍ഡനര്‍ 57 പന്തില്‍ 93 റെണ്‍സ് നേടി. ക്യാപ്റ്റന്‍ മെഗ് ലാനിങ്ങ് 37 റെണ്‍സോടെ പൂര്‍ണ്ണ പിന്തുണ നല്‍കി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയെ ഓപ്പണിങ്ങില്‍ ഷഫാലിയും മന്ഥാനയും നയിച്ചു. 85 റണ്‍സാണ് ഇവരുനേടിയത്. 28 പന്ത് നേരിട്ട ഷഫാലി എട്ട് ഫോറും ഒരു സിക്സും നേടി. 48 പന്തില്‍ മന്ഥാന ഏഴ് ഫോറുകളും അടിച്ചു.

 

ജെമീമ റോഡ്രിഗസ് 30 റണ്‍സും , ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 20 പോയിന്റും നിലയുറപ്പിച്ചതോടെ ഇന്ത്യ ജയത്തിലെത്തി.

 

OTHER SECTIONS