ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം നീലപ്പടക്ക്

By Anju N P.28 09 2018

imran-azhar

ദുബായ്: ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. അവസാന നിമിഷം വരെ ആവേശപ്പോരാട്ടത്തില്‍ അവസാന പന്തിലായിരുന്നു ഇന്തയയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.3 ഔവറില്‍ 222 റണ്‍സെടുത്ത് പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടുകയായിരുന്നു. ഇത് ഏഴാം തവണയാണ് നീലപ്പട ഏഷ്യാകപ്പ് കിരീടം ചൂടുന്നത്.

 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ(121) കന്നി ഏകദിന സെഞ്ചുറിയുടെ ബലത്തിലാണ് 222 റണ്‍സ് നേട്ടം സ്വന്തമാക്കാനായത്. ഒരു ഘട്ടത്തില്‍ വിക്കറ്റൊന്നും നഷ്ടമാതെ 120 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യ മത്സരം തിരിച്ചു പിടിക്കുകയായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് (3) മൂന്നും കേദാര്‍ ജാദവ് (2) വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബുംറ, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

 

ഇന്ത്യന്‍ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ (55 പന്തില്‍ 48), ദിനേശ് കാര്‍ത്തിക് (61 പന്തില്‍ 37) എം.എസ് ധോനി (67 പന്തില്‍ 36) എന്നിവര്‍ തിളങ്ങി. 23 റണ്‍സെടുത്ത കേദാര്‍ ജാദവും അഞ്ചു റണ്‍സെടുത്ത കുല്‍ദീപ് യാദവും പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ആറ് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ അവസാന പന്തില്‍ കേദാര്‍ വിജയിപ്പിക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ (48)യുടെയും ദിനേഷ് കാര്‍ത്തിക്കിന്റെയും (37) മഹേന്ദ്ര സിംഗ് ധോണിയുടെയും (36) പ്രകടനങ്ങളാണ് ഇന്ത്യയെ ലക്ഷ്യത്തിലേക്ക് നയിച്ചത്.

 

 

OTHER SECTIONS