ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം നാളെ നടക്കും

By Sooraj Surendran.14 08 2019

imran-azhar

 

 

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ മൂന്നാം ഏകദിനം നാളെ നടക്കും. ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയ ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഇന്ത്യ ജയിക്കുകയായിരുന്നു.മൂന്നാം ഏകദിനത്തിൽ വിൻഡീസിനെതിരെ ശിഖർ ധവാന് താളം കണ്ടെത്താനാകുമോ? എന്ന ആകാംശയിലാണ് ആരാധകർ. ലോകകപ്പിനിടെ ടീമിൽ നിന്ന് പരിക്കിനെ തുടർന്ന് പുറത്തായ ധവാന് തിരിച്ചുവരവിൽ ഇതുവരെ തിളങ്ങാൻ സാധിച്ചട്ടില്ല. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നാളെ നടക്കുന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഇന്ത്യക്ക് അനായാസ ജയം സ്വന്തമാക്കാം. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്‌പെയിനിൽ ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.

OTHER SECTIONS