പാകിസ്താനെ പാട്ടിലാക്കി ഇന്ത്യ ഫൈനലില്‍; ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

By Anju N P.24 09 2018

imran-azhar

ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍. പാക്കിസ്ഥാനെതിരെ ഒന്‍പതു വിക്കറ്റിനാണ് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും സെഞ്ചുറി നേട്ടത്തില്‍ 63 പന്ത് ബാക്കി നില്‍ക്കേ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയപഥത്തിലെത്തി. ഇതോടെ ഫൈനലിലെത്തിയ ഇന്ത്യ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും.

 


ഇന്ത്യക്കായി ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 78 റണ്‍സ് നേടിയ ഷുഹൈബ് മാലിക്കാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.

 

OTHER SECTIONS