പരമ്പര തൂത്തുവാരി ഇന്ത്യ: മൂന്നാം ടി 20യിൽ 6 വിക്കറ്റിന് ജയം

By Sooraj Surendran.12 11 2018

imran-azhar

 

 

ചെന്നൈ: ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ ടെസ്റ്റ്, ഏകദിന, ടി 20 പരമ്പരകൾ സ്വന്തമാക്കി. മൂന്നാം ടി 20യിൽ 6 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. രോഹിത് ശർമ്മ 4 റൺസുമായി പുറത്തായെങ്കിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. ഋഷഭ് പന്ത് 58 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. വിൻഡീസിനുവേണ്ടി കീമോ പോൾ 2 വിക്കറ്റ് വീഴ്ത്തി. 92 റൺസ് നേടിയ ശിഖർ ധവാന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.

OTHER SECTIONS