By Veena Viswan.19 01 2021
ബ്രിസ്ബെയ്ന്‍: ബോര്‍ഡര്‍ - ഗാവസ്ക്കര്‍ ട്രോഫി കൈവിട്ടതിനു പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെക്ക് കൈയടികളും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നിനെ കൂവിവിളിച്ചും ഗാബയിലെ കാണികള്‍.
അവസാന മത്സരത്തിന് ശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനായി എത്തിയപ്പോഴാണ് ഓസീസ് ക്യാപ്റ്റനെ കാണികള്‍ കൂക്കിവിളിച്ചത്. മൂന്നു പതിറ്റാണ്ടുകള്‍ക്കപ്പുറമാണ് ഗാബയില്‍ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
മത്സരം അവസാനിക്കാന്‍ വെറും പതിനെട്ട് പന്തുകള്‍ ബാക്കി നില്‍ക്കേയാണ് മൂന്നു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. പ്രമുഖ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ ഇന്ത്യയോട് പരമ്പര തോറ്റതോടെ പെയ്നിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍.