ഇന്ത്യന്‍ എ ടീമിലെത്തി മലയാളി താരം

By online desk .15 05 2019

imran-azhar

 

 

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ എ ടീമിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ക്കുള്ള 14 അംഗ ഇന്ത്യന്‍ എ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ടെസ്റ്റ് മത്സരങ്ങളില്‍ ഇഷന്‍ കിഷനും ഏകദിന മത്സരങ്ങളില്‍ പ്രിയങ്ക് പഞ്ചലും ഇന്ത്യന്‍ യുവ നിരയെ നയിക്കും. മലയാളി പേസ് ബോളര്‍ സന്ദീപ് വാര്യര്‍, ഉത്തര്‍പ്രദേശ് താരം റിങ്കു സിംഗ്, വിദര്‍ഭയുടെ ആദിത്യ സര്‍വതേ എന്നിവര്‍ ആദ്യമായി ഇന്ത്യന്‍ എ ടീമില്‍ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം അവസാനിച്ച ഐ പി എല്ലില്‍ മികച്ച പ്രകടനം നടത്തിയ ശുഭ്മാന്‍ ഗില്‍, ശ്രേയസ് ഗോപല്‍, രാഹുല്‍ ചഹര്‍ എന്നിവരെല്ലാം ടീമില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്.


ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീം: ഇഷന്‍ കിഷന്‍, അന്‍മോള്‍പ്രീത് സിംഗ്, ഋതുരാജ് ഗെയ്ക്ക്വാദ്, ദീപക് ഹൂഡ, റിക്കി ഭൂയ്, ശുഭ്മാന്‍ ഗില്‍, ശിവം ഡുബെ, ശ്രേയസ് ഗോപല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മായങ്ക് മര്‍ക്കണ്ഡേ, തുഷാര്‍ ദേശ്പാണ്ഡേ, സന്ദീപ് വാര്യര്‍, ഇഷന്‍ പോരെല്‍, പ്രശാന്ത് ചോപ്ര.ഏകദിന മത്സരങ്ങള്‍ക്കുള്ള ടീം: പ്രിയങ്ക് പഞ്ചല്‍, അഭിമന്യു ഈശ്വരന്‍, അന്‍മോള്‍പ്രീത് സിംഗ്, റിക്കി ഭൂയ്, സിദ്ധേഷ് ലഡ്, റിങ്കു സിംഗ്, ശിവം ഡുബെ, കെ എസ് ഭരത്, രാഹുല്‍ ചഹര്‍, ജയന്ത് യാദവ്, ആദിത്യ സര്‍വതേ, സന്ദീപ് വാര്യര്‍, അങ്കിത് രജ്പൂത്, ഇഷന്‍ പോരെല്‍.

OTHER SECTIONS