അമ്പെയ്ത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടര്‍; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

By Web Desk.30 07 2021

imran-azhar


ടോക്യോ: അമ്പെയ്ത്തിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വനിതാ വ്യക്തിഗത മത്സരത്തില്‍ റഷ്യയുടെ സീനിയ പെറോവയെയാണ് ദീപിക കീഴടക്കിയത്. 

 

ഷൂട്ട് ഓഫ് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വിജയം കൈപ്പിടിയിലൊതുക്കിയത്. സ്‌കോര്‍: 6-5.

 

നിശ്ചിത അഞ്ചുസെറ്റുകളില്‍ ഇരുതാരങ്ങളും സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടത്. ഷൂട്ട് ഓഫില്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപിക 10 പോയന്റ് നേടിയപ്പോള്‍ റഷ്യന്‍ താരത്തിന് വെറും ഏഴ് പോയന്റ് മാത്രമാണ് നേടാനായത്. സ്‌കോര്‍: 28-25, 26-27, 28-27, 26-26, 25-28, 10-8

 

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇന്നു നടക്കും.

 

OTHER SECTIONS