ഇന്ത്യൻ ദേശീയ ബാഡ്മിന്റൻ ഫൈനൽ ഇന്ന്

By BINDU PP.08 Nov, 2017

imran-azhar 


ഇന്ത്യയുടെ ദേശീയ ബാഡ്മിന്റൻ ഫൈനൽ ഇന്ന്.പുരുഷ, വനിതാ സിംഗിൾസ് ഫൈനലുകളിൽ ഇന്ന് ഇന്ത്യയുടെ ലോകോത്തര താരങ്ങൾ തമ്മിലുള്ള ത്രസിപ്പിക്കുന്ന പോരാട്ടം. പുരുഷ സിംഗിൾസിൽ ലോക രണ്ടാം നമ്പർ താരമായ കിഡംബി ശ്രീകാന്തിനെ വെല്ലുവിളിക്കുന്നതു മലയാളി താരം എച്ച്.എസ്.പ്രണോയിയാണ്. വനിതാ സിംഗിൾസിൽ സുവർണതാരങ്ങളായ പി.വി.സിന്ധുവും സൈന നെഹ്‍വാളും നേർക്കുനേർ‌ വരുന്നു. ഈ വർഷം ലോക ബാഡ്മിന്റൻ മൽസരങ്ങളിൽ ഈ നാലുപേർ‌ ചേർന്നു നേടിയത് ഒൻപതു കിരീടങ്ങളാണ്. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിൽ ഒരുമിച്ചു പരിശീലിക്കുന്ന ഇവർ ഒരേ ടൂർണമെന്റിന്റെ ഫൈനലിൽ വരുന്നത് ഇതാദ്യം.ഈ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിൽ സൈന വെങ്കലം നേടിയപ്പോൾ ഒരുപടി മുൻപിൽ സിന്ധു വെള്ളിയിൽ തിളങ്ങി. ഈ വർഷത്തെ ഇന്ത്യൻ ഓപ്പൺ, കൊറിയൻ ഓപ്പൺ സൂപ്പർ സീരിസുകളിലും സിന്ധു കിരീടമുയർത്തി. രാജ്യാന്തരവേദിയിൽ രണ്ടുതവണയാണ് ഇരുവരും ഏറ്റുമുട്ടിയത്.

OTHER SECTIONS