'ഇന്ത്യാ.......ഇന്ത്യാ' വിളികള്‍ക്കൊപ്പം ആവേശം നിറച്ച് ഈ സുഹൃത്ത് സംഘം

By mathew.30 06 2019

imran-azhar

ക്രിക്കറ്റിനെ ജീവന് തുല്യം സ്‌നേഹിച്ച് അതിലുപരി രാജ്യസ്‌നേഹവും തലച്ചോറിലും മനസ്സിലും കയറ്റി മണലാരണ്യത്തില്‍ നിന്നും ക്രിക്കറ്റിന്റെ പറുദീസയായ ഇഗ്ലംണ്ടിലേക്ക് സ്വന്തം വരുമാനത്തിന്റെ നല്ലൊരു പങ്കും ചിലവാക്കി ആകെ കിട്ടാനിരുന്ന വാര്‍ഷിക അവധിയും വേണ്ട എന്ന് വച്ച് ഇംഗ്ലണ്ടിലേക്ക് യാത്രചെയ്ത 10 പ്രവാസി യുവാക്കള്‍ക്ക് ഇത് സ്വപ്ന സാത്ഷാക്കാരം. ഇവരില്‍ ഭൂരിഭാഗവും പല സ്ഥലത്ത് നിന്നും പല ദേശത്തു നിന്നും അവരുടെ ക്രിക്കറ്റ് സ്വപ്നങ്ങളേയും മോഹങ്ങളേയും വിട്ടെറിഞ്ഞ് എന്നോ ജീവിതം കെട്ടിപെടുക്കാന്‍ മണലാരണ്യത്തില്‍ എത്തി പ്രവാസിയായി ജീവിതം നയിക്കുന്നവരാണ്. ഇവരില്‍ പലരും ഇന്നും അവരുടെ ഓരോ അവധി ദിവസങ്ങളുടെയും ഭൂരിഭാഗം സമയവും ക്രിക്കറ്റിനായി ചിലവഴിക്കുന്നവരാണ് ; അവരുടെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേഷമാണ് ഇന്നവരെ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ എത്തിച്ചത് അതും നിര്‍ണായകമായ ന്യൂസിലന്റ് ഓസ്‌ട്രേലിയ മത്സരം കാണാന്‍.....

ഇവരാദ്യം എത്തിയത് മാഞ്ചസ്റ്ററില്‍ നടന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മത്സരം കാണാനായിരുന്നു അതും ഇന്ത്യന്‍ ടീമിന്റെ യൂണിഫാം അണിഞ്ഞ്. 30 അടിയിലും നീളത്തിലെ ദേശീയ പതാകയും ഏന്തി രാജ്യസ്‌നേഹവും ക്രിക്കറ്റിനോടുള്ള ആവേശവും ഉള്‍ക്കൊണ്ട് എട്ടു ദിക്കും പൊട്ടുമാറ് ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളും രാജ്യ സ്‌നേഹം തുളുമ്പുന്ന പാട്ടുകളുമായി അവരുടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ സ്തപ്ധരാക്കി; കണ്ടു നിന്ന ഇന്ത്യന്‍ ആരാധകര്‍ ഭൂരിഭാഗവും അവരുടെ കൂടെ കൂടിയതോടു കൂടി ആ കൂട്ടായ്മ അക്ഷരാര്‍ത്ഥത്തില്‍ ആവേശകടലായി... മത്സരത്തിനു മുന്നേ തന്നെ ഓള്‍ഡ് ട്രാഫോര്‍ഡ് ശരിക്കും ഒരു മിനി ഇന്ത്യ ആയി മാറി ... മത്സരം തുടങ്ങിയതോടെ അതു ആവേശകടലായി എന്ന് തന്നെ പറയാം....
ഇന്ത്യാ.......ഇന്ത്യാ എന്ന വിളികളും ..... ധോണി....ധോണി എന്നീ വിളികളും കൊണ്ട് സ്റ്റേഡിയം മുഖരിതമാക്കിയതില്‍ ഇവര്‍ക്ക് ഒരു വലിയ പങ്ക് തന്നെയാരുന്നു.... പലപ്പോഴായ് സ്റ്റേഡിയത്തിനെ ആവേശകടലാക്കി മാറ്റി ഇവര്‍ തുടക്കമിട്ട മെക്‌സിക്കന്‍ വേവുകള്‍.. ശരിക്കും ഇന്ത്യയുടെ വിജയത്തോടെ അതു അതിന്റെ പാരമ്യതയിലെത്തി. അതിനു ശേഷം ആ വിജയാഘോഷം സ്റ്റേഡിയത്തിനു പുറത്തു തുടര്‍ന്നു..... ഇനി ഇവരുടെ ആ ആവേശം മുഴങ്ങി കേള്‍ക്കുക ബര്‍മിംഗ്ഹാമിലെ ഇന്ത്യാ ഇഗ്ലണ്ട് മത്സരത്തിലാവും...

ഇംഗ്ലണ്ടില്‍ നടക്കുന്ന ഈ വേള്‍ഡ് കപ്പിലേക്ക് ഈ 10 അംഗ സംഘം എത്തിയത് രണ്ടു മാസം നീണ്ടു നിന്ന ശകതമായ പ്ലാനിംഗിന് ശേഷം ആയിരുന്നു. എല്ലാ പ്രതിസന്ധികളും അതു നേരിടാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കിയതിനു ശേഷം ആയിരുന്നു ആ തീരുമാനം. പ്രധാന പ്രതിസന്ധി റമദാന്‍ മാസത്തിലെ അവധികള്‍, വിസ കാലതാമസ്സം, വിസ ചിലവ് അതിലുപരി വേനലവധികാലത്തെ വളരെ വര്‍ധിച്ച വിമാനകൂലി. ഏറ്റവും പ്രധാനം ഒരു പ്രവാസിയുടെ എണ്ണിച്ചുട്ട അപ്പം പോലെ മാത്രം മിച്ചമുള്ള ലീവുകള്‍.. എല്ലാം തരണം ചെയ്ത് ഒടുവില്‍ അവര്‍ യാത്രയായി ഇംഗ്ലണ്ടിലേക്ക്. സംഘത്തില്‍ കോഴിക്കോട് സ്വദേശിയായ മിജു ഗോപന്‍ , പാലക്കാട് സ്വദേശി ശരത് ,തൃശ്ശൂര്‍ സ്വദേശിയായ സുധീര്‍ ബധര്‍ , ചാലക്കുടി സ്വദേശി ബൈജു, എറണാകുളം സ്വദേശി സിജു, പത്തനംതിട്ട സ്വദേശി ജസ്സന്‍ , കൊല്ലം സ്വദേശികളായ പ്രഭിരാജ്, ഷിജു ബാബു, സന്തോഷ് എന്നിവര്‍ ഉള്‍പെടും. സുഹൃത്തുക്കളും ക്രിക്കറ്റിനായി ഒന്നു ചേര്‍ന്നവരും..... ഈ സന്തോഷത്തിലും അവര്‍ക്കുണ്ടായിരുന്ന ഏക മനോവിഷമം ഓള്‍ഡ് ട്രഫോര്‍ഡ് ഗ്യലറിയില്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ അവര്‍ക്ക് നഷ്ടപെട്ട ആ സുവര്‍ണ അവസരം 49.2 ഓവറില്‍ ധോണിയുടെ സിക്‌സ് മാത്രമാണ്.

എഡ്ജ് ബാസ്റ്റണില്‍ ഈ പ്രവാസികള്‍ തീര്‍ക്കുന്ന ആവേശം ഏറ്റവും ആവേശകരമായ മറ്റൊരു ക്രിക്കറ്റു മത്സരത്തില്‍ ആയിരിക്കും. പല ടീമുകളുടെയും വിധി നിര്‍ണയിക്കുന്ന മത്‌സരം. ആതിഥേയരായ ഇംഗ്ലണ്ടിന്റെ പോലും വിധി നിര്‍ണയിക്കുന്ന മത്സരം. പാരമ്പര്യ വൈരികളായ പാകിസ്ഥാനികള്‍ പോലും ഇന്ത്യുടെ വിജയം ആഗ്രഹിക്കുന്ന മത്സരം. ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടിലെ മണ്ണില്‍ തോല്‍പിക്കുക അത്ര എളുപ്പാവില്ല എന്നിരുന്നാലും ഇന്ത്യയുടെ നിലവിലെ ഫോമും ഇവരുടെ ആവേശവും സപ്പോര്‍ട്ടും എത്ര കടുത്ത മത്സരങ്ങളും ഇന്ത്യയെ വിജയിക്കാന്‍ പ്രാപ്തമാക്കും എന്നാണ് ഇവരുടെ വിശ്വാസം.....

OTHER SECTIONS