9 വര്‍ഷത്തെ ദാമ്പത്യം, ധവാനും അയേഷയും വേര്‍പിരിയുന്നു, പ്രതികരിക്കാതെ താരം

By RK.08 09 2021

imran-azhar

 


ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും 9 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞു. അയേഷ സമൂഹമാധ്യമത്തിലൂടെയാണ് വേര്‍പിരിയല്‍ വെളിപ്പെടുത്തിയത്.

 

അയേഷയുമായി 2012 ലായിരുന്നു ധവാന്റെ വിവാഹം. ധവാനേക്കാള്‍ 10 വയസ് കൂടുതലുള്ളയാളാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള അയേഷ. ഇവരുടെ രണ്ടാം വിവാഹമായിരുന്നു.

 

അയേഷയ്ക്ക് ആദ്യ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുണ്ട്. ധവാന്‍ അയേഷ ദമ്പതികള്‍ക്ക് സൊരാവര്‍ എന്ന മകനുണ്ട്.

 

ധവാന്റെ പേരു ചേര്‍ത്തുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് അയേഷ മുഖര്‍ജി എന്ന പേരില്‍ പുതിയ അക്കൗണ്ട് സൃഷ്ടിച്ചാണ് വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്. വിവാഹമോചനം പരസ്യമാക്കി ദീര്‍ഘമായ കുറിപ്പും അയേഷ പങ്കുവച്ചിട്ടുണ്ട്.

 

വിവാഹമോചന വാര്‍ത്തയോട് ശിഖര്‍ ധവാന്‍ പ്രതികരിച്ചിട്ടില്ല.

 

 

 

 

 

 

 

OTHER SECTIONS