ബ്രസീലിയൻ ഇതിഹാസം പെലെയുടെ ഗോളെണ്ണത്തിനൊപ്പം ഛെത്രി

By Vidya.11 10 2021

imran-azhar

 


മാലെ : ബ്രസീലിയൻ ഇതിഹാസം പെലെയുടെ 77 ഗോളുകളുടെ എണ്ണത്തിനൊപ്പമെത്തി ഇന്ത്യൻ നായകൻ സുനിൽ ഛെത്രി. ഇന്നലെ സാഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മാൽദീവ്സിനെതിരായ മത്സരത്തിലാണ് ഛെത്രി തന്റെ 77-ാമത് ഗോൾ നേടിയത്.

 

 


മത്സരത്തിന്റെ 82-ാം മിനിട്ടിലാണ് ഇന്ത്യൻ നായകൻ ആരാധകർ കാത്തിരുന്ന ഗോൾ നേടിയത്. ഈ ഗോളിലൂടെ വിജയം കണ്ട ഇന്ത്യ ടൂർണമെന്റിലെ ഫൈനൽ പ്രതീക്ഷ സജീവമാക്കുകയും ചെയ്തു. ടൂർണമെന്റിലെ ഇന്ത്യയു‌ടെ ആദ്യ വിജയമായിരുന്നു ഇത്.

 

 

OTHER SECTIONS