അത്ലറ്റിക്സ് രംഗം ഉണരുന്നു ; ഇന്ത്യൻ ഗ്രാൻഡ് പ്രീ തിരുവനന്തപുരത്ത്

By online desk .01 10 2020

imran-azhar

 

കൊച്ചി: കോവിഡ് മഹാമാരി ശ്രഷ്ടിച്ച ലോക്ക് ലോക്ഡൗണിനുശേഷം രാജ്യത്തെ അത്‌ലറ്റിക്‌സ് രംഗംപൂർവാധികം ശക്തിയോടെ ഉണരുന്നു. ഒക്ടോബർ 26-ന് പട്യാലയിൽ ദേശീയ ഓപ്പൺ ത്രോസ് ചാമ്പ്യൻഷിപ്പിലൂടെയാകും മത്സരം ആരംഭിക്കുക. 2021 ടോക്യോ ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരത്തിൽപ്പെട്ട ആദ്യ ഇന്ത്യൻ ഗ്രാൻഡ് പ്രീ 2021 ഫെബ്രുവരി 12-ന് തിരുവനന്തപുരത്ത് നടക്കും. ഫെബ്രുവരി 19-ന് രണ്ടാം ഗ്രാൻഡ് പ്രീയും ഇവിടെ വെച്ച് തന്നെ നടക്കും. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാവും മത്സരങ്ങൾ നടക്കുക. ഡിസംബറിൽ വിജയവാഡയിൽ ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റും ഫെബ്രുവരിയിൽ റാഞ്ചിയിൽ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സും നടക്കും. ഫെഡറേഷൻ കപ്പ് മാർച്ചിൽ പട്യാലയിലാകും.

OTHER SECTIONS