വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു: കോലി നയിക്കും

By Sooraj Surendran .21 07 2019

imran-azhar

 

 

മുംബൈ: വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവതാരനിരക്ക് അവസരം നൽകിക്കൊണ്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് ഫോർമാറ്റിലും ടീമിനെ കോലി നയിക്കും.

 

ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, കേദാർ ജാദവ്, മുഹമ്മദ് ഷമി, ഭുവനേസ്വർ കുമാർ, ഖലീൽ അഹമ്മദ്, നവ്ദീപ് സൈനി.

 

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, രോഹിത് ശർമ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ, ഉമേഷ് യാദവ്

 

ട്വന്‍റി- 20: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കൃണാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചഹർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചഹർ, നവ്ദീപ് സൈനി.

 

ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായ ശിഖർ ധവാനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മഹേന്ദ്രസിംഗ് ധോണി ടീമിൽ നിന്നും പിന്മാറി. രാഹുൽ ചഹർ, നവ്ദീപ് സൈനി എന്നീ യുവതാരങ്ങൾ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിക്കും.

OTHER SECTIONS