ഓസീസിനെതിരെ ഇന്ത്യക്ക് തോൽവി, പിന്നാലെ പിഴ ശിക്ഷ

By Web Desk.28 11 2020

imran-azhar

 

 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് പിഴ ശിക്ഷ. അനുവദിച്ച സമയവും പിന്നിട്ട് ഓവർ പൂർത്തിയാക്കിയതിനെ തുടർന്നാണ് ഐസിസിയുടെ നടപടി. കുറഞ്ഞ ഓവർ നിരക്ക് കാരണം ടീമിലെ താരങ്ങളെല്ലാം മാച്ച് ഫീയുടെ 20 ശതമാനം പിഴ ഒടുക്കണം. ഐസിസി നിയമം പുതുക്കിയതോടെയാണ് ടീം അംഗങ്ങളെല്ലാം പിഴ ഒടുക്കേണ്ടി വരുന്നത്. ഇല്ലെങ്കിൽ ക്യാപ്റ്റന്മാർ മാത്രമാണ് പിഴ ഒടുക്കേണ്ടത്. സിഡ്‌നിയില്‍ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ഡേവിഡ് ബൂണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ഐ.സി.സിയുടെ നടപടി. നാല് മണിക്കൂറിലധികമാണ് ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിക്കാൻ സമയമെടുത്തത്. മത്സരത്തിൽ 66 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.

 

OTHER SECTIONS