ടി-20 ലോകകപ്പ്: ഉദ്‌ഘാടന മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് ജയം

By Sooraj Surendran.10 11 2018

imran-azhar

 

 

ഗയാന: വനിതകളുടെ ടി-20 ലോകകപ്പ് ഉദ്‌ഘാടന മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 34 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് നേടിയത്. ക്യാപ്റ്റൻ ഹമൻപ്രീത് കൗറിന്റെ ഉജ്വല ബാറ്റിംഗ് മികവിലാണ് ഇന്ത്യ 194 റൺസ് നേടിയത്. ജെമിമ റോഡ്രിഗസ് 59 റൺസും നേടി. എന്നാൽ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടാനായുള്ളു. ബൗളിങ്ങിൽ ഇന്ത്യക്ക് വേണ്ടി ഹേമലതയും, പൂനം യാദവും 3 വിക്കറ്റ് വീതം നേടി.

OTHER SECTIONS