പെൺകരുത്ത്: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി

By Sooraj Surendran .01 12 2019

imran-azhar

 

 

ഭുവനേശ്വർ: 2020ൽ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് ഇന്ത്യൻ വനിതാ ഹോക്കി ടീം യോഗ്യത നേടി. യോഗ്യത മത്സരത്തിൽ അമേരിക്കക്കെതിരെ ഇരു പാദങ്ങളിലുമായി 6-5ന്റെ ലീഡിലാണ് ഇന്ത്യൻ വനിതകൾ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയത്. മത്സരത്തിന്റെ രണ്ടാം ;പാദത്തിൽ ക്യാപ്റ്റന്‍ റാണി രാംപാല്‍ നേടിയ നിർണായക ഗോളാണ് ഇന്ത്യയെ സ്വപ്ന നേട്ടത്തിലെത്തിച്ചത്. അമാന്‍ഡ മഗ്ഡാമിന്റെ തകർപ്പൻ പ്രകടനം ഒരു ഘട്ടത്തിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയെങ്കിലും 49-ാം മിനറ്റില്‍ ഇന്ത്യൻ താരം റാണി രാംപാല്‍ അവസരത്തിനൊത്തുയരുകയും നിർണായക ഗോൾ നേടുകയുമായിരുന്നു. ആദ്യ പാദത്തില്‍ നേടിയ 5-1ന്റെ ജയമാണ് ഇന്ത്യയെ തുണച്ചത്.

 

OTHER SECTIONS