ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍: എച്ച്.എസ്.പ്രണോയ് പുറത്ത്, സിന്ധുവിന് പിന്നാലെ ശ്രീകാന്ത് സെമിയിൽ

By സൂരജ് സുരേന്ദ്രൻ .19 11 2021

imran-azhar

 

 

ബാലി: ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂർണമെന്റ് ക്വാർട്ടറിൽ ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ കീഴടക്കി ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ കീഴടക്കി കിഡംബി ശ്രീകാന്ത് സെമിഫൈനലിൽ കടന്നു.

 

പ്രണോയിയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴ്‌പ്പെടുത്തിയാണ് ശ്രീകാന്ത് സെമിയിൽ കടന്നത്. 39 മിനിട്ട് നീണ്ടുനിന്ന മത്സരത്തിൽ 21-7, 21-18 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ സെമി പ്രവേശം.

 

തായ്‌ലന്‍ഡിന്റെ കുന്‍ലാവുട്ട് വിറ്റിട്‌സാര്‍ണോ ഡെന്മാര്‍ക്കിനെ മൂന്നാം സീഡ് ആന്‍ഡേഴ്‌സ് ആറ്റണ്‍സെന്നോ ആയിരിക്കും സെമിയില്‍ ശ്രീകാന്തിന്റെ എതിരാളി.

 

വനിതാ വിഭാഗത്തിൽ നേരത്തെ പി.വി സിന്ധു സെമിഫൈനലിൽ കടന്നിരുന്നു. ക്വാർട്ടർ ഫൈനലിൽ തുര്‍ക്കിയുടെ നെസ്ലിഹാന്‍ യിജിറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്ധു സെമിയിലേക്ക് കടന്നത്.

 

സ്‌കോർ: 21-13, 21-10. 35 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ നെസ്ലിഹാനെതിരെ മികച്ച ആധിപത്യമാണ് സിന്ധു നേടിയത്.

 

അടുത്തിടെ നടന്ന ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റിലും സിന്ധു സെമിഫൈനലിൽ പ്രവേശിപ്പിച്ചിരുന്നു.

 

OTHER SECTIONS