ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ: സിന്ധുവും, ശ്രീകാന്തും രണ്ടാം റൗണ്ടിലേക്ക്

By Sooraj Surendran .17 07 2019

imran-azhar

 

 

പി വി സിന്ധുവും, കിടമ്പി ശ്രീകാന്തും ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിലേക്ക് കടന്നു. ആദ്യ റൗണ്ടിൽ ജാപ്പനീസ് താരം അയ ഒഹോരിയെ പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൗണ്ടിൽ കടന്നത്. 11-21, 21-15, 21-15 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. കെന്റാ നിഷിമോട്ടെയെ 21-14,21-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലേക്ക് കടന്നത്. തുടർച്ചയായ ഏഴാം തവണയാണ് സിന്ധു ഒഹോരിയെ പരാജയപ്പെടുത്തുന്നത്. രണ്ടാം റൗണ്ടിലെ എതിരാളി ഡെൻമാർക്കിന്റെ മിയ ബ്ലിച്ച്ഫെൽറ്റിനെയോയെ നേരിടും.

OTHER SECTIONS