കിദംബി ശ്രീകാന്തിന് ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം

By praveen prasannan.18 Jun, 2017

imran-azhar

ജക്കാര്‍ത്ത: കിദംബി ശ്രീകാന്തിന് തന്‍റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടം.ജപ്പാന്‍കാരന്‍ കസുമസ സകൈയെ പരാജയപ്പെടുത്തി ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം നേടുകയായിരുന്നു.

21~11, 21~19 എന്ന സ്കോറിനാണ് കിദംബി ശ്രീകാന്തിന്‍റെ വിജയം. ലോക ഇരുപത്തിരണ്ടാം റാങ്കാണ് കിദംബി ശ്രീകാന്തിനുള്ളത്.

ചൈന സൂപ്പര്‍ സീരീസ് (2014), ( 2015) ഇന്ത്യ സൂപ്പര്‍ സീരീസ് എന്നിവയും കിദംബി ശ്രീകാന്ത് നേടിയിട്ടുണ്ട്. ഏപ്രിലില്‍ സിംഗപൂര്‍ ഓപ്പണില്‍ ഫൈനലില്‍ കടന്നിരുന്നു താരം.

 

OTHER SECTIONS