ഇന്ത്യയെ വിറകൊള്ളിച്ചു, ഒടുവില്‍ കീഴടങ്ങി ഹോങ് കോങ്

By Anju N P.19 09 2018

imran-azhar

ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിറകൊള്ളിച്ച് കീഴടങ്ങി ഹോങ് കോങ്. ദുര്‍ബലരായ ഹോങ്കോങിനെ 26 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ്ങിന് 259റണ്‍സില്‍ ഒതുങ്ങേണ്ടി വന്നു. രണ്ട് മത്സരങ്ങളും തോറ്റ് ഹോങ്കോങ് പുറത്തായതോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു.

 

അവിശ്വസനീയ അട്ടിമറി പ്രകടനം കാഴ്ചവച്ച ഹോങ്കോങിന്റെ പോരാട്ടം കണ്ട് ഇന്ത്യ ആദ്യം ഒന്ന് അമ്പരന്നു. ഹോങ്കോങിന്റെ ഓപ്പണന്മാരുടെ കൂട്ടുകെട്ട് 174 ല്‍ തകര്‍ന്നതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്. കൂറ്റന്‍ സ്‌കോര്‍ നേടുമെന്ന് കരുതിയ ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 285 റണ്‍സ് എടുത്തു. 127 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യക്ക് കരുത്തായത്.

 

അന്‍പാട്ടി റായിഡു അറുപത് റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മ 23റണ്‍സിലും ദിനേശ് കാര്‍ത്തിക് 33ലും ഒതുങ്ങി.

 

OTHER SECTIONS