ഇന്ത്യക്കെതിരെ റസ്സൽ കളിക്കില്ല: പകരക്കാരനായി സുനിൽ ആംബ്രിസ്

By Sooraj Surendran .24 06 2019

imran-azhar

 

 

ലണ്ടൻ: ലോകകപ്പിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന വെസ്റ്റിൻഡീസിന് കനത്ത തിരിച്ചടി. വിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സൽ പരിക്ക് മൂലം ടീമിൽ നിന്നും പുറത്തായി. റസ്സലിന് പകരക്കാരനായി സുനിൽ ആംബ്രിസിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐസിസിയുടെ അംഗീകാരത്തോടെയാണ് റസ്സലിനു പകരം ആംബ്രിസിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഏഴ് മത്സരങ്ങളിൽ നിന്നും ഒരു ജയം മാത്രം നേടിയ വിൻഡീസ് സെമിഫൈനൽ കാണാതെ പുറത്തായിക്കഴിഞ്ഞു. ഇതിനിടെയാണ് റസ്സലിന്റെ പരിക്കും ടീമിന് തിരിച്ചടിയാകുന്നത്. ജൂൺ 27 വ്യാഴാഴ്ച മാഞ്ചസ്റ്ററിലാണ് ഇന്ത്യ വിൻഡീസ് പോരാട്ടം.

OTHER SECTIONS