കൊൽക്കത്ത താരം കുൽദീപ് യാദവ് ഐപിഎലിൽ നിന്ന് പുറത്ത്

By സൂരജ് സുരേന്ദ്രന്‍.27 09 2021

imran-azhar

 

 

ദുബായ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം കുൽദീപ് യാദവ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്. ടീമിനൊപ്പം നടന്ന പരിശീലനത്തിൽ ഫീൽഡിങ്ങിനിടെ കാൽമുട്ടിന് പരിക്കേറ്റിരുന്നു.

 

ഉടൻ തന്നെ സർജറി നടത്തുമെന്നാണ് വിവരം. ഈ സീസണിൽ യാദവ് കൊൽക്കത്തയ്ക്കായി കളത്തിലിറങ്ങിയിരുന്നില്ല. 6 മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് വിവരം.

 

"ഇന്ത്യൻ ടീം പ്ലേയിംഗ് ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തപ്പോൾ അവർ നിങ്ങളോട്‌ സംസാരിക്കും. പക്ഷേ ഐപിഎല്ലിൽ അത് സംഭവിക്കില്ല. ആരും എനിക്ക് ഒരു വിശദീകരണവും നൽകിയില്ല. അവർക്ക് എന്റെ കഴിവിൽ വിശ്വാസമില്ലാത്തത് പോലെ തോന്നി. ടീമിന് നിരവധി ഓപ്ഷനുകളുള്ളപ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്‌. കൊൽക്കത്തക്ക് ഇപ്പോൾ നിരവധി സ്പിൻ ബോളിംഗ് ഓപ്ഷനുകളുണ്ട്" കുൽദീപ് പ്രതികരിച്ചു.

 

ശസ്ത്രക്രിയക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിസിയോതെറാപ്പിയും ദീർഘകാല പരിശീലനവും നടത്തേണ്ടതുണ്ട്.

 

OTHER SECTIONS