മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് തിരിച്ചടി, മാർക്ക് വുഡിനു പരുക്ക്, കളിച്ചേക്കില്ല

By സൂരജ് സുരേന്ദ്രന്‍.18 08 2021

imran-azhar

 

 

ലോർഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ആഗസ്റ്റ് 25ന് ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി.

 

പരിക്ക് തന്നെയാണ് പ്രശ്നം. പേസ് ബൗളർ മാർക്ക് വുഡാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്.

 

പരിക്കേറ്റ പേസർ സ്റ്റുവർട്ട് ബ്രോഡിന് പകരമാണ് മാർക്ക് വുഡ് ടീമിൽ ഇടം നേടിയത്. രണ്ടാം ടെസ്റ്റിന്റെ പ്രാക്റ്റീസ് സെഷനിടെയാണ് ബ്രോഡിന് പരിക്കേറ്റത്.

 

അതേസമയം ഇംഗ്ലണ്ട് നിരയിലെ തുറുപ്പ് ചീട്ടുകളായ പേസ് ബൗളർ ജോഫ്ര ആർച്ചർ, ക്രിസ് വോക്‌സ് എന്നിവരും പരിക്കേറ്റതിനെ തുടർന്ന് ടീമിൽ ഉൾപ്പെട്ടിരുന്നില്ല.

 

ഇതോടെ ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിര ആശങ്കയിലാണ്. രണ്ടാം ടെസ്റ്റിൽ 151 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

 

ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി.

 

5 മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.

 

OTHER SECTIONS