ഐ പി എൽ ; ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 180 റൺസ് വിജയലക്ഷ്യം

By online desk .17 10 2020

imran-azhar

 

ഷാര്‍ജ: ഐ പി എൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 180 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 179 റണ്സെടുത്തു. മത്സരത്തിന്റെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ സാം കറനെ (0)
നഷ്ട്ടമായ ശേഷം ക്രീസിൽ ഒന്നിച്ചഡുപ്ലെസി - ഷെയ്ന്‍ വാട്ട്‌സണ്‍ സഖ്യവും ഇന്നിങ്‌സിന്റെ അവസാനം തകര്‍ത്തടിച്ച അമ്പാട്ടി റായുഡു - രവീന്ദ്ര ജഡേജ സഖ്യവുമാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ല്.

 

രണ്ടാം വിക്കറ്റിൽ 87 റൺസാണ് ഡുപ്ലെസി വാട്സൺ സംഖ്യം കൂട്ടിച്ചേർത്തത്. 28 പന്തിൽ ആറു ബൗണ്ടറികളോടെ 36 റൺസെടുത്ത വാട്ട്സണെ പുറത്താക്കി നോര്‍ക്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അർദ്ധ സെഞ്ച്വറി നേടിയ ഡുപ്ലെസി 47 പന്തിൽ നിന്ന് രണ്ടു സിക്സും ആറു ഫോറുമടക്കം 58 റൺസ് നേടി ഡുപ്ലെസിയെ പുറത്താക്കിയ കഗിസോ റബാദ ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറായി. 27 മത്സരങ്ങളില്‍ നിന്നാണ് റബാദയുടെ നേട്ടം.

 


ഡുപ്ലെസി പുറത്തായ ശേഷം തകർത്തടിച്ചു അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്‌കോര്‍ 150 കടത്തിയത്. ജഡേജ 13 പന്തുകളില്‍ നിന്ന് നാല് സിക്‌സറുകളടക്കം 33 റണ്‍സെടുത്തു. ധോനി മൂന്ന് റണ്‍സെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റില്‍ റായുഡു - ജഡേജ സഖ്യം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

 

OTHER SECTIONS