ഐ പി എൽ 13 -ാം സീസൺ യു എ ഇയിൽ നടത്താൻ കേന്ദ്ര സർക്കാർ അനുമതി ലഭിച്ചു ; നവംബർ 10 ന് ഫൈനൽ

By online desk .02 08 2020

imran-azhar

ന്യൂഡൽഹി: ഐ പി എൽ 13 -ാം സീസൺ യു എ ഇയിൽ നടത്താൻ ബി സി സി ഐ ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചു. സെപ്റ്റംബർ 19 നു ടൂർണ്ണമെന്റ് ആരംഭിക്കും നവംബർ 10 ഫൈനൽ നടക്കും. ഞായറാഴ്ച ചേർന്ന ഐ പി എൽ ഭരണസമിതി യോഗത്തിനുശേഷമാണ് വിശദാംശങ്ങൾ ലഭിച്ചത്.

 

ടൂർണമെന്റിന്റെ പ്രാരംഭഘട്ടങ്ങളിൽ യു എ യിലെ വേദികളിൽ കാണികളെ പ്രവേശിപ്പിക്കില്ലഎന്നാൽ പിന്നീട് യു.എ.ഇ സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായി പരിമിതമായ കാണികളെ അനുവദിക്കാം.

 

നേരത്തെ ഏപ്രിലിൽ പ്രഖ്യാപിച്ച 57 ദിവസത്തെ ഷെഡ്യൂളിന് വിരുദ്ധമായി 53 ദിവസത്തെ ടൂര്ണമെന്റിനാണ് ഇത്തവണ അവസരം ലഭിച്ചിരിക്കുന്നത്. അതേസമയം യു എ ഇയിൽ ഐ പി എൽ നടത്തുന്നതുമായി ബന്ധപെട്ടു കത്ത് ബി സി സി ഐ യു എ ഇ സർക്കാരിന് അയച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു.ഷാർജ , ദുബായ് അബുദാബി എന്നീ മൂന്നു വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക . ഇവിടെ പരിമിതമായ കാണികളെ പ്രവേശിപ്പിക്കാൻ യു എ ഇ സർക്കാർ അനുമതി നൽകുമെന്നാണ് പ്രതീക്ഷ

 

OTHER SECTIONS